ഇലഞ്ഞി : ഫിഫ വേൾഡ് കപ്പിന്റെ പശ്ചാത്തലത്തിൽ ഇലഞ്ഞി സെന്റ് ഫിലോമിനാസ് ജൂനിയർ കോളജ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ സാമുവൽ ഏലിയാസ് (പുറമടം) ഒന്നാം സ്ഥാനം നേടി. ജോബിൻ സജീവ് (ശാന്തിപുരം) രണ്ടാം സ്ഥാനവും ജിവിൻ ജിജോ (കളമ്പൂർ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ അസി.പ്രഫസറായിരുന്ന ഫെബി തോമസ് ബിജുവായിരുന്നു ക്വിസ് മാസ്റ്റർ. ജോജു ജോസഫ് അധ്യക്ഷത വഹിച്ചു. സീനിയർ പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.